സംസ്ഥാനത്ത്  സപ്ലൈകോ റംസാൻ, വിഷു, ഈസ്‌റ്റർ ഫെയറുകൾ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് 25നും മറ്റു ജില്ലകളിൽ 26നുമാണ് റംസാൻ ഫെയറിന് തുടക്കമാകുക. 30 വരെ തുടരും. വിഷു,ഈസ്റ്റർ ഫെയർ ഏപ്രിൽ 10 മുതൽ 19 വരെ സംഘടിപ്പിക്കും. എല്ലാ ജില്ലകളിലെയും പ്രധാന സപ്ലൈകോ വിൽപ്പനശാലയാണ് റംസാൻ ഫെയറാക്കി മാറ്റുക. പതിമൂന്നിന സബ്സിഡി സാധനങ്ങൾക്കു പുറമെ, 40ലധികം ബ്രാൻഡഡ് നിത്യോപയോഗസാധനങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും റംസാൻ ഫെയറിൽ ലഭ്യമാകും. ശബരി ഉൽപ്പന്നങ്ങൾക്കും 30 വരെ വിലക്കുറവുണ്ട്‌.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-03-2025

sitelisthead