റേഷൻ കടകൾ വിപുലീകരിച്ചു കൂടുതൽ ഉത്പന്നങ്ങളും ഡിജിറ്റൽ സേവനങ്ങളും ലഭ്യമാക്കുന്ന പദ്ധതിയാണ് കെ-സ്റ്റോർ. ആദ്യഘട്ടത്തിൽ 108 റേഷൻ കടകളാണ് കെ-സ്റ്റോർ ആകുന്നത്. ₹ 10,000 വരെ ഇടപാടു നടത്തുന്ന മിനി ബാങ്കിംഗ്, വൈദ്യുതി-വാട്ടർ ബില്ലുകൾ ഉൾപ്പെടെ അടയ്ക്കാൻ യൂട്ടിലിറ്റി പേയ്‌മെന്റ്, 5 കിലോഗ്രാം തൂക്കമുള്ള എൽപിജി സിലിണ്ടറുകൾ, ശബരിയുടെയും മിൽമയുടെയും ഉത്പന്നങ്ങൾ എന്നിവ കെ-സ്റ്റോറുകളിൽ ലഭിക്കും. ഈ സാമ്പത്തിക വർഷം 1000 റേഷൻ കടകൾ കെ-സ്റ്റോറുകളാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-05-2023

sitelisthead