ക്ഷീരമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പിന്റെയും വെറ്ററിനറി സർവകലാശാല, മിൽമ, കേരള ഫീഡ്‌സ്, കെ.എൽ.ഡി. ബോർഡ്, സംസ്ഥാനത്തെ പ്രാഥമിക ക്ഷീരസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന ക്ഷീരസംഗമം'പടവ് 2023' ഫെബ്രുവരി 10 മുതൽ 15 വരെ തൃശൂർ മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റി കാമ്പസിൽ നടക്കും. 

ക്ഷീരമേഖലയിലെ നൂതന വിവരങ്ങൾ നൽകുവാൻ ഉതകുന്ന കേരള ഡയറി എക്സ്പോ, ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം, മാധ്യമ ശില്പശാല, ക്ഷീരസ്പന്ദനം, ക്ഷീരകർഷക അദാലത്ത്, കരിയർ ഗൈഡൻസ് സെമിനാർ, സാംസ്കാരിക ഘോഷയാത്ര, പുരോഗമനോന്മുഖ കർഷക സെമിനാർ, സഹകാരികൾക്കും ക്ഷീരസംഘം ജീവനക്കാർക്കുമുള്ള ശില്പശാല, സംവാദ സദസ്, ക്ഷീരസഹകാരി സംഗമം, വനിത സംരംഭകത്വ ശില്പശാല, ക്ഷീരകർഷക മുഖാമുഖം, ദേശീയ ഡയറി സെമിനാർ, ഡോ. വർഗീസ് കുര്യൻ അവാർഡ് ദാനം, ക്ഷീരസഹകാരി അവാർഡ് ദാനം, നാടൻ പശുക്കളുടെ പ്രദർശനം, കലാസന്ധ്യ, കാമ്പസ് സന്ദർശനം, സൗജന്യ മെഡിക്കൽ കാമ്പ് തുടങ്ങിയ വിവിധ പരിപാടികൾ ക്ഷീരസംഗമത്തോടനുബന്ധിച്ച് നടക്കും. 

വിവരങ്ങൾക്ക് : https://ksheerasangamam.in/

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-02-2023

sitelisthead