കേരളം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കായി പ്രാദേശികത്തനിമയുള്ള സ്മരണികകൾ (സുവനീർ) തയ്യാറാക്കുന്ന ടൂറിസ്റ്റ് സുവനീർ ചലഞ്ചുമായി വിനോദസഞ്ചാര വകുപ്പ്. മികച്ച സുവനീറിന് ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 50,000 രൂപയും 25,000 രൂപയും, സമ്മാനമായി നൽകും. കൂടാതെ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 14 പേർക്ക് 10,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും.സ്മരണികകൾ പരിസ്ഥിതിസൗഹൃദ വസ്തുക്കൾ കൊണ്ടുള്ളതും കേരളത്തിന്റെ കല, സംസ്‌കാരം എന്നിങ്ങനെ പ്രാദേശികത്തനിമ ഉൾക്കൊള്ളുന്നതും ആകർഷകവും ആയിരിക്കണം . വിവരങ്ങൾക്ക്: 0471 2334749.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-01-2024