കുട്ടികളിൽ ഏറ്റമധികം കണ്ടുവരുന്ന പെരുമാറ്റപ്രശ്‌നമായ അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) പരിഹരിക്കാൻ 'നിപ്മറി'ൽ പ്രത്യേക ക്ലിനിക് ആരംഭിച്ചു. ശ്രദ്ധക്കുറവ്, അടങ്ങിയിരിക്കാൻ പറ്റാത്ത പ്രകൃതം, അതിരുകടന്ന ആവേശത്തോടെ ചെയ്യുന്ന പ്രവൃത്തികൾ ഇതൊക്കെ പ്രധാന ലക്ഷണങ്ങളായ പെരുമാറ്റ പ്രശ്നമാണ് ക്ലിനിക്കിൽ പരിഹരിക്കുക. തുടക്കത്തിൽ അഞ്ചു വയസ്സു മുതൽ പന്ത്രണ്ട് വയസ്സു വരെയുള്ള കുട്ടികൾക്കാണ് ചികിത്സാ സംവിധാനം. എ.ഡി.എച്ച്.ഡി ക്ലിനിക്കിലേക്കുള്ള രജിസ്‌ട്രേഷന് 9288008983 നമ്പറിൽ ബന്ധപ്പെടാം
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-07-2024