2016-ലെ ഭിന്നശേഷി അവകാശ നിയമത്തിൽ (Right of Persons With Disabilities Act 2016) ഉറപ്പാക്കിയിട്ടുള്ള ജോലിയിലെ സംവരണം ഭിന്നശേഷിക്കാർക്ക് ഉറപ്പാക്കുന്നതിന്, സർക്കാർ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ പരിശോധന സാമൂഹിക നീതി വകുപ്പും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗും(NISH) ചേർന്ന് പൂർത്തിയാക്കി. തസ്തികകളിൽ ചുമതലകൾ നിർവഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവർത്തനരഹിതവുമായ ആവശതകൾ (Physical and functional assessment) പരിശോധിച്ച് തയാറാക്കിയ കരട് പൊതുജനാഭിപ്രായത്തിനായി സാമൂഹ്യനീതി വകുപ്പ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കോ സംഘടനകൾക്കോ ഉള്ള അഭിപ്രായം rpnish@nish.ac.in ഇ-മെയിൽ വിലാസത്തിലോ, RPWD Project, National Institute of Speech and Hearing (NISH), Sreekaryam.P.O, Trivandrum - 69500 എന്ന വിലാസത്തിലോ മെയ് 3 ന് വൈകീട്ട് 5 വരെ അറിയിക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-02-2023