കേരളീയം–2023ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിന്  ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടന പ്രതിനിധികൾ, എൻ.ജി.ഒ.കൾ, സാമൂഹ്യപ്രവർത്തകർ, ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 2023 നവംബർ 4ന് രാവിലെ 9 മുതൽ ഉച്ചക്ക് 1.30 വരെ തിരുവനന്തപുരം ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്. താൽപര്യമുള്ള മുകളിൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ടവർ ഫോറം പൂരിപ്പിച്ച് keraleeyamhpwc@gmail.com എന്ന മെയിലിൽ  ഒക്ടോബർ 18 വൈകുന്നേരം 5 ന് മുമ്പായി സമർപ്പിക്കണം. വിവരങ്ങൾക്ക്: hpwc.kerala.gov.in.  ഫോൺ: 0471 2347768, 9497281896.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-10-2023

sitelisthead