തീരദേശ നിയന്ത്രണ മേഖലയിൽ (സി.ആർ.ഇസെഡ്.) സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങാതെ നിർമിച്ച വീടുകളും താമസ കെട്ടിടങ്ങളും  ക്രമവത്ക്കരിക്കുന്നതിന് അപേക്ഷിക്കാം. രജിസ്റ്റേഡ് എൻജിനിയർമാർ / ബിൽഡിംഗ് സൂപ്പർവൈസർമാർ മുഖേന അതത് നഗരസഭ / പഞ്ചായത്ത് സെക്രട്ടറിമാർക്കാണ് അപേക്ഷ നൽകേണ്ടത്. 2023 ആഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കും.  നിർമാണം പൂർത്തിയായതോ ഭാഗികമായി പൂർത്തായായതോ ആയ താമസ കെട്ടിടങ്ങളുടെ അപേക്ഷയാണ് പരിഗണിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-07-2023

sitelisthead