കുടുംബശ്രീയുടെ 25ാം വാർഷികത്തോടനുബന്ധിച്ച് മുദ്രഗീതം തയാറാക്കാനുള്ള മത്സരത്തിൽ അയല്‍ക്കൂട്ടത്തിൽ അം​ഗമായവർക്ക് പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഗീതത്തിന്റെ രചയിതാവിന് 10,000 രൂപയും ഫലകവും സമ്മാനമായി ലഭിക്കും. 
വ്യവസ്ഥകള്‍
1. മതനിരപേക്ഷ ജീവിത വീക്ഷണത്തിനിണങ്ങുന്ന 'മലയാള' രചനയായിരിക്കണം.
2. ലിംഗാധിഷ്ഠിതമല്ലാത്ത സന്ദേശം/പ്രമേയമായിരിക്കണം ഉള്ളടക്കം.
3. ആത്മവിശ്വാസം, സ്‌നേഹം, സഹകരണ മനോഭാവം ഇവയൊക്കെ ആര്‍ജ്ജിച്ചെടുക്കുന്നതിന് പ്രേരണ നല്‍കുന്ന രചനയാകണം. 
4. പല്ലവി, അനുപല്ലവി, ചരണം ഇവയുള്‍പ്പെടെ പതിനാറ് വരിയില്‍ കവിയാത്ത രചനയാകണം.  

അവസാന തീയതി - 2023 ഏപ്രില്‍ 15, അയയ്ക്കേണ്ട വിലാസം - എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ (കുടുംബശ്രീ),ട്രിഡ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം - 695011 വിശദാംശങ്ങള്‍ക്ക് : www.kudumbashree.org/mudrageetham

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-03-2023

sitelisthead