കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ വഴി ഉപജീവനം നടത്തുന്ന കർഷകരുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് കർഷക ക്ഷേമനിധി പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങൾ നൽകുന്നതിനായി അപേക്ഷിക്കാം. 5 സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും വിസ്തീർണമുള്ള ഭൂമി കൈവശം വെച്ചിരിക്കുകയും, 3 വർഷത്തിൽ കുറയാത്ത കാലയളവിൽ കൃഷി അനുബന്ധ പ്രവർത്തനങ്ങൾ പ്രധാന ഉപജീവനമാർഗം ആയിരിക്കുകയും വാർഷിക വരുമാനം 5 ലക്ഷത്തിൽ കവിയാത്ത 18-നും 65 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പദ്ധതിയുടെ പ്രതിമാസ അംശാദായം 100 രൂപയാണ്. അംഗമാവുന്നതിന് kfwfb.kerala.gov.in വഴി അപേക്ഷ നൽകണം. കർഷകന്റെ സത്യപ്രസ്താവന, ഫോട്ടോ, കാർഷിക അനുബന്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ/ന്റെ സാക്ഷ്യപത്രം, വില്ലേജിൽ നിന്നും ലഭിക്കുന്ന വാർഷിക വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, വയസ് തെളിയിക്കുന്ന രേഖ, ഭൂമിയുടെ കരം അടച്ച രസീതോ/ഭൂമി സംബന്ധിച്ച രേഖകളോ, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപ്ലോഡ് ചെയ്യണം. രജിസ്‌ട്രേഷൻ ഫീസ് 100 രൂപ പോർട്ടൽ വഴി നൽകണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-02-2023

sitelisthead