കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളിൽ 2019 മാർച്ച് മുതൽ അംശാദായം ഒടുക്കുന്നതിൽ വീഴ്ച വന്നത് മൂലം അംഗത്വം റദ്ദായവർക്ക് 2022 ഓഗസ്റ്റ് 30 മുതൽ 2022 സെപ്റ്റംബർ 30 വരെ പിഴ സഹിതം അംശാദായം ഒടുക്കി അംഗത്വം പുനസ്ഥാപിക്കാവുന്നതാണ്. ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ അംഗത്വ പാസ്സ് ബുക്ക്, അംഗത്വം റദ്ദായ കാലയളവ് മുതൽ നിലവിലെ മാസം വരെ ടിക്കറ്റ് വിറ്റതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ്, അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചർ എന്നിവ സഹിതം അംഗങ്ങൾ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നേരിട്ടെത്തി അംഗത്വം പുതുക്കേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ: 0471 2325582, 8330010855.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-08-2022