ഭിന്നശേഷിക്കാർക്ക് നിയമനത്തിന് അനുയോജ്യമായി വിവിധ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പ്രവേശന തസ്തികകളിലേക്ക് ആവശ്യമായ ഫിസിക്കൽ ഫംഗ്ഷണാലിറ്റി അസ്സസ്മെന്റ് കരട് റിപ്പോർട്ട് സാമൂഹ്യനീതി വകുപ്പ് പ്രസിദ്ധീകരിച്ചു. sjd.kerala.gov.in, www.nish.ac.inഎന്നീ വെബ്സൈറ്റുകളിൽ പരിശോധിച്ച് പൊതുജനങ്ങൾക്കും സംഘടനകൾക്കും അഭിപ്രായം അറിയിക്കാം. അഭിപ്രായങ്ങൾ swdkerala@gmail.com, rpnish@nish.ac.in എന്നീ ഇമെയിൽ വിലാസങ്ങളിലോ ആർ.പി.ഡബ്ല്യു.ഡി പ്രോജക്ട് സെൽ, ഡയറക്ടറേറ്റ് ഓഫ് സോഷ്യൽ ജസ്റ്റീസ്, വികാസ് ഭവൻ, അഞ്ചാംനില, പി.എം.ജി, തിരുവനന്തപുരം – 691033 എന്ന വിലാസത്തിൽ തപാൽ വഴിയോ അറിയിക്കാം. നവംബർ 23ന് വൈകിട്ട് 5നു മുമ്പായി അഭിപ്രായം അറിയിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-11-2024

sitelisthead