കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അം​ഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ്സ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്നും 2024-25 അധ്യയന വർഷത്തെ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം അതാത് ജില്ലാ ഓഫീസുകളിലും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ www.kmtwwfb.org എന്ന വെബ്സൈറ്റിലും ലഭിക്കും. ബോർഡിൽ അം​ഗങ്ങളായ തൊഴിലാളികളുടെ സംസ്ഥാന ദേശീയ തലത്തിൽ കലാകായിക അക്കാദമിക് രം​ഗങ്ങളിൽ മികവ് പുലർത്തിയ കുട്ടികൾക്കുള്ള 2023-24 അധ്യയന വർഷത്തെ സ്പെഷ്യൽ അവാർഡിനും ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ ഡിസംബർ 15നകം സമർപ്പിക്കണം. ഫോൺ: 0471-2475773

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-11-2024

sitelisthead