ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ നൈപുണ്യ വികസന സംരംഭമായ അസാപ്‌ കേരളയുമായി സഹകരിച്ച് കാനറ ബാങ്ക്, വിദ്യാർത്ഥികൾക്കും അഭ്യസ്‌തവിദ്യരായ ഉദ്യോഗാർത്ഥികൾക്കും സ്‌കിൽ ലോൺ ലഭ്യമാക്കും. നിലവിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്കും, പഠനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും തങ്ങളുടെ  ഇഷ്ട തൊഴിൽമേഖലയിൽ അധികനൈപുണ്യം നേടുന്നതിന്  ജാമ്യമോ ഈടോ ഇല്ലാതെ 5000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ നൈപുണ്യ വായ്പ ലഭ്യമാക്കും. കോഴ്സ് കാലയളവിലും തുടർന്നുള്ള ആറുമാസവും മൊറട്ടോറിയവും, മൂന്നു വർഷം മുതൽ ഏഴു വർഷം വരെ തിരിച്ചടവ് കാലാവധിയും  ഉണ്ടാകും.  കാനറ ബാങ്കിന്റെ നൈപുണ്യവായ്‌പ പദ്ധതി വഴി കേരളത്തിൽ നൈപുണ്യ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക പ്രയാസങ്ങൾ മൂലം കോഴ്‌സുകൾക്ക് ചേരാൻ സാധിക്കാത്ത സാഹചര്യം പൂർണമായും ഒഴിവാകും.  സ്‌കിൽ  കോഴ്‌സുകളിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് തൊട്ടടുത്ത കാനറ ബാങ്കിൽ നേരിട്ടോ, വിദ്യാലക്ഷ്‌മി പോർട്ടൽ വഴിയോ ലോണിനായി അപേക്ഷിക്കുകയും അനായാസമായി ലോൺ നേടുവാനും സാധിക്കും. 

അസാപ് കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മാത്രമല്ല, NSQF/NSDC  അംഗീകൃതമായ കോഴ്‌സുകൾ ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും ഇതിന്റെ ഗുണഫലം ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-04-2022

sitelisthead