കൃഷി ഭവനുമായി ബന്ധപ്പെട്ട് കെ.എസ് ഇ.ബി.യുടെ കാർഷിക കണക്ഷൻ എടുത്തിട്ടുള്ള പമ്പുകൾ സോളാറിലേക്ക് മാറ്റാം. അനർട്ടിന്റെ നേതൃത്വത്തിൽ കാർബൺ രഹിത കൃഷിയിടങ്ങൾ എന്ന ലക്ഷ്യത്തോടെ പി. എം. കെ. യു. എസ്. യു. എം. പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിലവിലെ കാർഷിക കണക്ഷനുള്ള പമ്പുകൾ സോളാറിലേക്ക് മാറ്റുന്നത്. 

1 മുതൽ 7.5 എച്ച്.പി. വരെ ശേഷിയുള്ള പമ്പുകളാണ് സോളാർ  സംവിധാനത്തിലേക്ക് മാറ്റുക. ഒരു എച്ച്.പി. ശേഷിക്ക് കുറഞ്ഞത് ഒരു കിലോവാട്ട് സോളാർ പാനൽ സ്ഥാപിക്കണം. ഇതിന് ₹ 54,000 ആണ് ചെലവ്. ചെലവിന്റെ 60 % സബ്സിഡി ലഭിക്കും. ഇതിൽ നിന്ന് 4 മുതൽ 5 വരെ യൂണിറ്റ് വൈദ്യുതി ലഭിക്കും. അധിക വൈദ്യുതി കെ.എസ് ഇ.ബി.യ്ക്കു നൽകി വരുമാനവും നേടാം. പാനലുകൾക്ക് 20 വർഷത്തെ വാറൻറിയുണ്ട്. 

അപേക്ഷിക്കാൻ: ഇവിടെ ക്ലിക്ക് ചെയ്യുക അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: ANERT , 18004251803.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-03-2023

sitelisthead