റേഷൻകടകളുടെ പ്രവർത്തന സമയം മാർച്ച് 5 മുതൽ 9 വരെ ക്രമീകരിച്ചു. രാവിലെ എട്ട് മുതൽ ഒരു മണി വരെയും ഉച്ചയ്ക്ക് 2 മുതൽ 7 വരെയുമാണ് പ്രവർത്തിക്കുക. മാർച്ച് എട്ടിന് റേഷൻ കടകൾ പ്രവർത്തിക്കില്ല.  

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ 5 ,7  തീയതികളിൽ രാവിലെയും  6 ,9  തീയതികളിൽ  ഉച്ചയ്ക്ക് ശേഷവും  റേഷൻ കടകൾ പ്രവർത്തിക്കും. തൃശൂർ , പാലക്കാട് , മലപ്പുറം , കോഴിക്കോട് , വയനാട് , കണ്ണൂർ , കാസർഗോഡ് ജില്ലകളിൽ 6,9  തീയതികളിൽ രാവിലെയും  5 ,7  തീയതികളിൽ  ഉച്ചയ്ക്ക് ശേഷവും റേഷൻ കടകൾ പ്രവർത്തിക്കും. ഈ ദിവസങ്ങളിൽ മസ്റ്ററിങ്ങും റേഷൻ വിതരണവും നടക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-03-2024

sitelisthead