തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ഫണ്ടിന്റെ വിന്യാസം, തദ്ദേശസർക്കാരുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവയിൽ പൊതുജനങ്ങളിൽ നിന്നും ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു. പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കുന്നതിനുള്ള ചോദ്യാവലി ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ  www.sfc.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചോദ്യാവലി പ്രകാരമുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും data.sfckerala@gmail.com എന്ന ഇ-മെയിൽ മുഖേന പൊതുജനങ്ങൾക്ക് അറിയിക്കാം. ചോദ്യാവലിക്ക് പുറമെയുള്ള വിഷയങ്ങളിലും അഭിപ്രായം അറിയിക്കാം.
 
തദ്ദേശസർക്കാരുകൾക്കുള്ള ധനസഹായം നിശ്ചയിക്കുന്നതിനു വേണ്ട ശുപാർശകൾ സംസ്ഥാനസർക്കാരിന് സമർപ്പിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനും അവയുടെ പ്രവർത്തനങ്ങളും അവ പൊതുജനങ്ങൾക്കു നൽകുന്ന സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുമുള്ള നിർദ്ദേശങ്ങൾ നൽകുകയുമാണ് സംസ്ഥാന ധനകാര്യകമ്മീഷന്റെ പ്രാഥമിക ചുമതല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-05-2025

sitelisthead