കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (KSFDC) നേതൃത്വത്തിൽ തിരുവനന്തപുരത്ത് കൈരളി, ശ്രീ, നിള തിയേറ്റർ കോംപ്ലക്സിൽ സ്ത്രീകൾക്കായി 'സഖി' ഡോർമിറ്ററി പ്രവർത്തനം ആരംഭിച്ചു. സഖി യിൽ 24 മണിക്കൂർ ചെക്കൗട്ട് വ്യവസ്ഥയിൽ 500 രൂപ + ജി.എസ്.ടി നിരക്കിൽ താമസ സൗകര്യം ലഭിക്കും. എയർ കണ്ടീഷൻഡ് ആയ ഡോർമറ്ററിയിൽ 12 ബെഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഫ്രീ വൈഫൈ, ലാന്റ് ഫോൺ ഫെസിലിറ്റി, അറ്റാച്ച്ഡ് വാഷ് റൂമുകൾ, ബെഡ് ഷീറ്റ്, ടൗവൽ, സോപ്പ്, കുടിവെള്ളം, കോമൺ ഡ്രസ്സിംഗ് റൂം, നാപ്കിൻ വെൻഡിംഗ് മെഷീൻ, ഇൻസിനേറ്റർ എന്നീ സൗകര്യങ്ങളുമുണ്ട്. ടൂ വീലർ, ഫോർ വീലർ പാർക്കിംഗ് സൗകര്യം, സെക്യൂരിറ്റി, ലോക്കർ ഫെസിലിറ്റി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ സേഫ് സ്റ്റേ വെബ്സൈറ്റ് വഴി ഡോർമിറ്ററി ബുക്ക് ചെയ്യാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-09-2024