ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കെ.ഐ.ഇ.ഡി.) വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചെറുകിട സംരംഭകര്‍ക്ക് പരിശീലന കളരി നടത്തുന്നു. ജൂലൈ 3 മുതല്‍ 8 വരെ എറണാകുളം കീഡ് കാമ്പസിലാണ് പരിശീലനം. മാര്‍ക്കറ്റിംഗ്, ഗുണനിലവാര നിയന്ത്രണം പ്രവര്‍ത്തന മാനേജ്‌മെന്റ്, ബിസിനസ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ വിവിധ ഘടകങ്ങള്‍, കോസ്റ്റിംഗ് ആന്‍ഡ് പ്രൈസ് ബിസിനസ് പ്ലാന്‍, റെക്കോര്‍ഡ് കീപ്പിംഗ് തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് അന്താരാഷ്ട്ര തൊഴില്‍ സംഘടന(ഐ.എല്‍.ഒ.)യുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, താമസം, ഭക്ഷണം ഉള്‍പ്പെടെ ₹ 2,000 ഫീസ്. അവസാന തീയതി 24. ഫോണ്‍ 04842532890, 2550322.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-06-2023