കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം തിരുവനന്തപുരം ജില്ലയിലുള്ള ഒരു സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കായി ജനുവരി 4ന് രാവിലെ 10 മണി മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. 40 വയസ്സിനു താഴെ പ്രായമുള്ള പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.  താത്പര്യമുള്ളവർ ഡിസംബർ 31 നകം https://forms.gle/bsMuwALMeFymJVoE9  എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113.
പി.എൻ.എക്സ്. 5217/2021

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-12-2021

sitelisthead