36-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗൺസിൽ യുവജനങ്ങൾക്കായി മത്സരം സംഘടിപ്പിക്കുന്നു. കാസർഗോഡ് ജില്ല നേരിടുന്ന ഒരു പ്രശ്നത്തിന് ശാസ്ത്ര സാങ്കേതിക വൈവിദ്ധ്യം ഉപയോഗിച്ചുള്ള പരിഹാരം നിർദ്ദേശിക്കുന്നതാണ് മത്സരം. 15 വയസിനും 25 വയസിനും ഇടയിലുള്ളവർക്ക് രണ്ടു മുതൽ നാലുവരെ അംഗങ്ങളുള്ള ഒരു ടീമായി മത്സരത്തിൽ പങ്കെടുക്കാം. 50,000 രൂപയുടെ ക്യാഷ് അവാർഡ് സമ്മാനം. മത്സരാർത്ഥികൾ https://forms.gle/fAQ5si6h9ZM3NG5X7 ൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: https://ksc.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-12-2023