കേരളത്തിലെ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരം 2024ന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ ജനിച്ചു കേരളത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഗവേഷണം നടത്തുന്ന 37 വയസ് വരെയുള്ള യുവ ശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിൽ പുരസ്കാരത്തിന് അപേക്ഷിക്കാം. 50,000 രൂപയും പ്രശസ്തി പത്രവും മുഖ്യമന്ത്രിയുടെ സ്വര്‍ണ പതക്കവുമടങ്ങുന്നതാണ് പുരസ്ക്കാരം. ഗവേഷണ പ്രോജക്ട് ചെയ്യുവാനുള്ള അവസരവും പ്രബന്ധാവതരണത്തിനായി  വിദേശ സന്ദർശനത്തിനുള്ള യാത്രാ ഗ്രാന്റും ലഭിക്കും. നിർദ്ദിഷ്ട മാതൃകയിൽ നാമനിർദ്ദേശങ്ങളും അനുബന്ധ രേഖകളും സഹിതം  ആഗസ്റ്റ് 31 മുൻപായി ഡയറക്ടർ, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി & എൻവയോൺമെൻ്റ്, ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം - 695 004 എന്ന വിലാസത്തിൽ  അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് : www.kscste.kerala.gov.in സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-07-2024

sitelisthead