വരും വർഷങ്ങളിൽ ഉണ്ടാകുവാനിടയുള്ള വെള്ളത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിന് സമഗ്രപദ്ധതിയുമായി തദ്ദേശസ്വയം ഭരണ വകുപ്പ്. വെള്ളത്തിന്റെ ക്ഷാമം ഒഴിവാക്കുന്നതിന് നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 2000 കുളങ്ങൾ മെയ് 31-നകം നിർമിക്കും. ആദ്യ ഘട്ടമായി നിർമിച്ച 1000 കുളങ്ങൾ മാർച്ച് 22 ജല ദിനത്തിൽ തുറന്നു നൽകും. വെള്ളം സംരക്ഷിയ്ക്കുന്നതോടൊപ്പം, കൃഷി, കുടിവെള്ളം എന്നീ ആവശ്യങ്ങൾക്കായും കുളങ്ങൾ വിനയോഗിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-03-2023

sitelisthead