സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കേരള ഇലക്ട്രിസിറ്റി സപ്ലൈകോഡ് 2014 ഭേദഗതി ചെയ്ത് കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് (5-ാം ഭേദഗതി), 2024, പ്രസിദ്ധീകരിച്ചു. ഉപഭോക്താവ് അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകവും ദുര്‍ഘട പ്രദേശങ്ങളില്‍ ഒരുമാസത്തിനകവും വൈദ്യുതി കണക്ഷന്‍ നല്‍കും.
ഉപഭോക്താക്കള്‍ക്ക് വൈദ്യുതി കണക്ഷന്‍ സംബന്ധമായ വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനൊപ്പം ലൈസന്‍സി നല്‍കേണ്ട എല്ലാവിധ സേവനങ്ങളും ഓണ്‍ലൈന്‍ വഴി നിര്‍ബന്ധമാക്കുന്നതിനുള്ള വ്യവസ്ഥകളും ഭേദഗതി കോഡില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പുതിയ സര്‍വിസ് കണക്ഷന്‍, റീകണക്ഷന്‍, നിലവിലെ വൈദ്യുതി കണക്ഷന്റെ പരിഷ്‌കരണം, താരിഫ് മാറ്റം, കണക്റ്റഡ് ലോഡ് / കോണ്‍ട്രാക്റ്റ് ഡിമാന്റ് എന്നിവയിലുള്ള മാറ്റങ്ങള്‍ മുതലായ സേവനങ്ങള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈനായി തന്നെ ചെയ്യാം.
വിശദവിവരങ്ങൾക്ക് - കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ്, 2024
അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-07-2024