അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും 10 വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക് നിലവിലുള്ള വേതനത്തിൽ ₹ 1000 വർധിപ്പിച്ചു. മറ്റുള്ളവർക്ക് ₹ 500 വർധിപ്പിച്ചു. 62,852 പേർക്കാണ് വേതന വർധന ലഭിക്കുന്നത്. ഇതിൽ 32,989 പേർ വർക്കർമാരാണ്.

ആശ വർക്കർമാരുടെ വേതനത്തിലും ₹ 1000 വർധിപ്പിച്ചു. 26,125 പേർക്കാണ് വർധനയുടെ ഗുണം ലഭ്യമാവുക. ഇരു വർധനകളും ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-11-2023

sitelisthead