കുട്ടികൾക്കായുള്ള ധീരത പ്രവർത്തനത്തിന് ദേശീയ ശിശുക്ഷേമ സമിതി ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന ദേശീയ ധീരത അവാർഡിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ തിൻമകൾ, മറ്റ് കുറ്റകൃത്യങ്ങൾ ഇവയ്‌ക്കെതിരായും അപ്രതീക്ഷിത അപകടസന്ധിയിൽ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരമായ പരിക്കുകൾ പറ്റുമെന്നതൊന്നും കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും വ്യക്തമാക്കുന്ന പ്രവർത്തനങ്ങൾക്ക് ആസ്പദമായ സംഭവങ്ങൾക്കാണ് അവാർഡ്.  അപേക്ഷകൾ നിർദ്ദിഷ്ട ഫോറത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നൽകണം. അപേക്ഷ ഫോം സംസ്ഥാന ശിശുക്ഷേമ സമിതിയിൽ ലഭ്യമാണ്. ഇതിനായി ഇതിനായി 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറിൽ അഡ്രസ്സ് സഹിതം അയക്കണം. www.iccw.co.in -ലും അപേക്ഷ ഫോം ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷ, അവാർഡിനർഹമായ പ്രവൃത്തി സംബന്ധിച്ച് ഇംഗ്ലീഷിൽ തയ്യാറാക്കിയ റിപ്പോർട്ട് ഇതു സംബന്ധിച്ച പത്രവാർത്തകൾ ഇംഗ്ലീഷിൽ തർജ്ജിമ ചെയ്തത് മറ്റ് അനുബന്ധ രേഖകളും മൂന്ന് പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം മൂന്ന് സെറ്റ് കോപ്പികൾ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്.പി.ഒ, തിരുവനന്തപുരം- 695014 എന്ന വിലാസത്തിൽ അയക്കണം. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിൽ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 15 ആണ്. അതിനാൽ അവാർഡിന് വേണ്ടിയുള്ള അപേക്ഷകൾ സെപ്റ്റംബർ 15നു മുമ്പ് സംസ്ഥാന ശിശുക്ഷേമ സമിതിയിൽ ലഭിക്കണം. സംസ്ഥാന ശിശുക്ഷേമ സമിതിയായിരിക്കും ദേശീയ അവാർഡിന് ശുപാർശ ചെയ്യുക. അപേക്ഷ അയയ്ക്കുന്ന കവറിന് മുകളിൽ National Bravery Award for Children-2022 എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2324939, 2324932, 9447125124 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.

2021 ജൂലൈ 1നും 2022 സെപ്റ്റംബർ 30നും ഇടയിൽ 6നും 18 വയസിനുമിടയ്ക്കുള്ള അർഹരായവർക്ക് അപേക്ഷിക്കാം. 2021 ജൂലൈ ഒന്നിനും 2022 സെപ്റ്റംബർ 30നും ഇടയിൽ നടന്ന ധീര പ്രവർത്തിയ്ക്കാണ് അംഗീകാരം ലഭിയ്ക്കുക. 2021 ജൂലൈ 1ന് മുൻപുള്ള 6 മാസത്തെ കാലയളവിൽ നടന്ന ധീര സംഭവങ്ങളും അനുയോജ്യമെന്ന് കണ്ടാൽ പരിഗണിക്കും. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-07-2022

sitelisthead