അക്ഷയ ഊര്‍ജ്ജ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. പൊതു സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, യുവ സംരംഭകര്‍, വാണിജ്യ സംരംഭകര്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഉള്ളവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനെര്‍ട്ട് മുഖേന അവാര്‍ഡുകള്‍ നല്‍കുന്നത്.

2019 ഏപ്രില്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാന തലത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള മോണിറ്ററിംഗ് കമ്മറ്റിക്കാണ് അവാര്‍ഡ് നിര്‍ണയിക്കുന്നതിനുള്ള മേല്‍നോട്ട ചുമതല. ഓരോ മേഖലയിലും അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപ, ഫലകം, പ്രശസ്തിപത്രം എന്നിവ നല്‍കും. ഈ രംഗത്ത് സമഗ്രസംഭാവന നല്‍കിയ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക അവാര്‍ഡ് നല്‍കും.

ദേശീയ ശാസ്ത്രദിനമായ 2022 ഫെബ്രുവരി 28ന് അവാര്‍ഡ് വിതരണം ചെയ്യും. അപേക്ഷഫോറവും മറ്റ് മാര്‍ഗനിര്‍ദ്ദേശങ്ങളും അനെര്‍ട്ടിന്‍റെ  www.anert.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.  അപേക്ഷകള്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, അനെര്‍ട്ട്, വികാസ് ഭവന്‍ പി.ഒ - 695 033 എന്ന വിലാസത്തില്‍ 2021 ഡിസംബര്‍ 31ന് മുന്‍പായി ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 18004251803 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-12-2021

sitelisthead