മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 1 ന് ആരംഭിക്കും. വൃത്തിയുള്ള കേരളം, വലിച്ചെറിയൽമുക്ത കേരളം കാമ്പയിനുകളുടെ ഭാഗമായി വൃത്തിയാക്കാൻ നിശ്ചയിച്ചിട്ടുള്ള ഇടങ്ങൾ, മാലിന്യക്കൂനകൾ, കവലകൾ, ചെറു പട്ടണങ്ങൾ, പൊതു ഇടങ്ങൾ, അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സുകൾ, വ്യാപാര കേന്ദ്രങ്ങൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, ചന്തകൾ, കമ്മ്യൂണിറ്റി ഹാൾ, വിവാഹ മണ്ഡപങ്ങൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകൾ മുതലായവ വൃത്തിയാക്കി വലിച്ചെറിയൽ മുക്ത ഇടങ്ങളായി പ്രഖ്യാപിക്കുന്നതുൾപ്പടെയുള്ള പ്രവർത്തികൾ മഴക്കാലത്തിന് മുന്നേ പൂർത്തിയാക്കും. 

കൊതുക് നിവാരണത്തിന്റെ ഭാഗമായി ഞായറാഴ്ചകളിൽ വീടുകളിലും വെള്ളിയാഴ്ചകളിൽ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഡ്രൈ ഡേ ആചരിക്കണം. മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിക്കണം. പൊതുവിടങ്ങളിൽ മാലിന്യം അടിഞ്ഞു കൂടാതെ ഇരിക്കുന്നതിനുള്ള നടപടികൾ, ഓടകൾ, കാനകൾ എന്നിവിടങ്ങളിലെ മാലിന്യം നീക്കം ചെയ്യൽ തുടങ്ങിയ പ്രവർത്തികൾ റസിഡൻസ് അസോസിയേഷനുകൾ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-03-2023

sitelisthead