ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാഭ്യസം പൂർത്തിയാക്കുകയും എന്നാൽ പരീക്ഷയിൽ പരാജയപ്പെടുകയും ചെയ്യുന്നവർക്ക് സമാന കോഴ്‌സുകളിൽ പ്രവേശനം നേടുന്നതിന് പരീക്ഷ രജിസ്‌ട്രേഷൻ റദ്ദാക്കാം. 22/12/2022 -ൽ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യണമെന്ന ആവശ്യം പരിഗണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗത്തിന് പരീക്ഷ റദ്ദാക്കാനുള്ള അനുമതി നൽകിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള ഉത്തരവ്  പുറപ്പെടുവിച്ചത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-02-2023

sitelisthead