കൊച്ചി മെട്രോയുടെ ഓഫറുകൾ, യാത്രാപാസുകൾ എന്നിവ ജനപ്രിയമാക്കുന്നതിനും മെട്രോ സ്റ്റേഷനുകളിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി എംജി റോഡ് മെട്രോ സ്റ്റേഷനിലെ 5-ാം നിലയിൽ പ്രോമോ സെന്റർ പ്രവർത്തനമാരംഭിച്ചു. കൊച്ചി മെട്രോയുടെ മാർക്കറ്റിംഗ്, പ്രചാരണ പരിപാടികൾ എന്നിവ മെട്രോ പ്രോമോ സെന്ററിന്റെ നിയന്ത്രണത്തിലായിരിക്കും. മൊബൈൽ ക്യുആർ ടിക്കറ്റ്, കൊച്ചി വൺ കാർഡ്, ട്രിപ്പ് പാസുകൾ, ഓഫറുകൾ, സ്കീമുകൾ, ഇളവുകൾ എന്നിവയെക്കുറിച്ച് അറിയാൻ മെട്രോ പ്രോമോ സെന്ററിൽ ബന്ധപ്പെടാം.
മെട്രോയെ ജനപ്രിയമാക്കാനുള്ള ആശയങ്ങൾ പ്രോമോ സെന്റർ അധികൃതരെ അറിയിക്കാം. തിങ്കൾ മുതൽ ശനിവരെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് സെന്റർ പ്രവർത്തിക്കുക. രണ്ടാം ശനി, നാലാം ശനി, ഞായർ ദിനങ്ങൾ അവധിയായിരിക്കും. metropromocentre@gmail.com വഴിയും 7736321888 നമ്പറിലും ബന്ധപ്പെടാം. യാത്ര സംബന്ധമായ പരാതികൾ അറിയിക്കുന്നതിന് 1800 425 0355.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-05-2023