സ്വകാര്യ ഭൂമികളിൽ തടിയുൽപാദനം നടത്തുന്നതിനായി  വനംവകുപ്പ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം തേക്ക്, ഈട്ടി, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, കമ്പകം, കുമ്പിൾ, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകൾ നട്ടുവളർത്താം. തൈകളുടെ എണ്ണമനുസരിച്ച് മൂന്ന് തലങ്ങളിലായി 50 തൈകൾ മുതൽ 200 തൈകൾ വരെ തൈ ഒന്നിന് 50 രൂപ നിരക്കിലും 201 മുതൽ 400 വരെ തൈകൾക്ക് തൈ ഒന്നിന് 40 രൂപ നിരക്കിലും, 401 മുതൽ 625 വരെ തൈ ഒന്നിന് 30 രൂപ നിരക്കിലും ധനസഹായം നൽകും. പൂരിപ്പിച്ച അപേക്ഷാഫോം സ്ഥലത്തിന്റെ കരം അടച്ച രസീതിന്റെ പകർപ്പ്, അപേക്ഷകന്റെ തിരിച്ചറിയൽ രേഖയുടെ പകർപ്പ്, സ്ഥലത്തിന്റെ കൈവശാവകാശം അല്ലെങ്കിൽ ഉടമസ്ഥാവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്, സ്ഥലത്തേയ്ക്ക് എത്തിച്ചേരുവാനുള്ള വഴിയുടെ സ്‌കെച്ച് എന്നിവ സഹിതം ഒക്ടോബർ 15 നകം ജില്ലാ തലത്തിലുള്ള സാമൂഹ്യവനവൽക്കരണ വിഭാഗം ഓഫീസിൽ എത്തിക്കണം.  അപേക്ഷാഫോമും www.forest.kerala.gov.in ൽ ലഭിക്കും. ഫോൺ : 1800-425-4733 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-10-2024

sitelisthead