മാർച്ച് 24 ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്കായി രചന മത്സരം സംഘടിപ്പിക്കുന്നു. 'അതേ ! നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാം' എന്ന ഈ വർഷത്തെ ലോക ക്ഷയരോഗ ദിന സന്ദേശമാണ് വിഷയം. ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം ₹ 3,000, ₹ 2,000 വീതവും സർട്ടിഫിക്കറ്റും നൽകും. ഒരാൾ ഒരു സന്ദേശം മാത്രം അയച്ചാൽ മതിയാകും. പൂർണമായും മലയാളത്തിൽ ആയിരിക്കണം രചനകൾ. ഇമോജികൾ, സ്റ്റിക്കറുകൾ എന്നിവ ഒഴിവാക്കണം. പരമാവധി 30 വാക്കുകൾ മാത്രമേ രചനക്കായി ഉപയോഗിക്കാവൂ. മത്സരാർഥികൾ പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തി രചനകൾ മാർച്ച് 22 ന് വൈകിട്ട് 5-ന് മുൻപ് keralatbelimination2025@gmail.com -ൽ ലഭ്യമാക്കണം. വിവരങ്ങൾക്ക്: 0471 2466058, iecke@rntcp.org.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-03-2023

sitelisthead