മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോൾ റസിഡൻസ് സർട്ടിഫിക്കറ്റിന് പകരം നോർക്ക റൂട്ട്‌സ് നൽകുന്ന എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് ഇനി ആധികാരിക രേഖയായി സ്വീകരിക്കും. കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പാണ് നൽകേണ്ടതെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു. എൻ.ആർ.കെ ഇൻഷുറൻസ് കാർഡിന് www.norkaroots.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-04-2022

sitelisthead