തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ആഭ്യന്തര ടെർമിനൽ പ്രവേശന കവാടങ്ങളിൽ തടസമില്ലാത്ത യാത്രാനുഭവവും സുരക്ഷയും ഉറപ്പാക്കുന്നതിനായി 2ഡി ബാർകോഡ് റീഡറുകൾ സ്ഥാപിച്ചു. ടെർമിനൽ എൻട്രി ഗേറ്റുകളിൽ ഉദ്യോഗസ്ഥർ വിമാന ടിക്കറ്റുകൾ നേരിട്ട് പരിശോധിക്കുന്നതിനു പകരം ടിക്കറ്റിലെ ബാർകോഡുകൾ സ്കാൻ ചെയ്ത് യാത്രക്കാർക്ക് പ്രവേശിക്കാൻ സാധിക്കും. ഇതിലൂടെ തിരക്ക് നിയന്ത്രിക്കാനും യാത്രക്കാർക്ക് സമയം ലാഭിക്കാനും സാധിക്കും. വ്യാജമോ റദ്ദാക്കിയതോ ആയ വിമാന ടിക്കറ്റുകൾ ഉപയോഗിച്ചുള്ള പ്രവേശനം 2ഡി ബാർകോഡ് സ്കാനർ തടയും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-03-2023