സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടെയും സി.എം.എസ്. കോളജിന്റെയും സഹകരണത്തോടെ  ഒക്ടോബർ 20, 21 തീയതികളിൽ സി.എം.എസ് കോളജ് തീയേറ്ററിൽ ഡോക്യുമെന്ററി ചലച്ചിത്രമേള നടക്കും. തിരുവനന്തപുരത്തു നടന്ന 15-ാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്ര മേളയിൽ പുരസ്‌കാരങ്ങൾ നേടുകയും മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത 7 ഡോക്യുമെന്ററി ചിത്രങ്ങളുടെ പ്രദർശനമാണ് നടക്കുക. രാവിലെ 10 മുതൽ പ്രദർശനം ആരംഭിക്കും. പ്രവേശനം സൗജന്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-10-2023

sitelisthead