മുള/ ഈറ്റ മേഖലയിൽ പ്രവർത്തിക്കുന്ന കരകൗശല വിദഗ്ധർക്ക് സംസ്ഥാന ബാംബൂ മിഷൻ രജിസ്‌ട്രേഷന് അപേക്ഷിക്കാം. www.keralabamboomission.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായും നിശ്ചിത അപേക്ഷാ ഫോം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം ജില്ലാ വ്യവസായ കേന്ദ്രം മുഖേന ബാംബൂ മിഷനിലേക്ക് അയച്ചും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത അപേക്ഷകൾ പരിശോധിച്ച ശേഷം അർഹരായവർക്ക് മുള/ കരകൗശല തിരിച്ചറിയൽ കാർഡ് അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-09-2024