ഐടി പാര്‍ക്കുകളില്‍ ബിരുദധാരികള്‍ക്ക് സ്റ്റൈപെന്‍ഡോടെ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുന്ന ഇഗ്നൈറ്റ് പദ്ധതിയുടെ 2-ാം പതിപ്പിലേക്ക് ഉദ്യോഗാർഥികൾക്ക് ignite.keralait.org വഴി അപേക്ഷിക്കാം. ഇന്റേണ്‍ഷിപ് ഫെയറിനായി കമ്പനികള്‍ക്ക് https://forms.office.com/r/Sje5797gkq ല്‍ രജിസ്റ്റര്‍ ചെയ്ത് പങ്കാളിത്തം ഉറപ്പാക്കാം. ഐ.ടി. പാർക്കുകളുടെ നേതൃത്വത്തില്‍ കൊല്ലം ടെക്‌നോപാര്‍ക്കിലെ അഷ്ടമുടി ബിൽഡിങ്ങിൽ രാവിലെ 10 മുതല്‍ വൈകിട്ട്  5 വരെ നടക്കുന്ന ഇന്റേണ്‍ഷിപ് ഫെയറില്‍ ടെക്നോപാര്‍ക്കിലെ ഐ.ടി., ഐ.ടി.ഇ.എസ്. (Information Technology Enabled Services) കമ്പനികളില്‍ ഇന്റേണ്‍ഷിപ്പിന് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കും. ഇവര്‍ക്ക് മാസം ₹ 5000 സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടെ 10,000 രൂപയോ അതില്‍ കൂടുതലോ സ്‌റ്റൈപെന്‍ഡും ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-06-2023

sitelisthead