സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഭിന്നശേഷി വ്യക്തികളുൾപ്പെട്ട്  പ്രവർത്തിക്കുന്ന സ്വയംസഹായ സംഘങ്ങൾക്ക് മൈക്രോ പ്രൊജക്ടുകൾ ആരംഭിക്കുന്നതിന് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 20,000 രൂപ ഒറ്റത്തവണ ധനസഹായം ലഭിക്കും. അപേക്ഷ,അനുബന്ധ രേഖകൾ സ്കാൻ ചെയ്ത് പി.ഡി.എഫ് ഫോർമാറ്റിൽ (ഒരു ഫയൽ ആക്കി) hpwcshg@gmail.com ഇ-മെയിൽ ലഭ്യമാക്കണം. ധനസഹായം ലഭിച്ചിട്ടുള്ള സംഘങ്ങൾ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവസാന തീയതി ഒക്ടോബർ 15 വൈകിട്ട് 5 വരെ. അപേക്ഷ ഫോം www.hpwc.kerala.gov.in ൽ ലഭ്യമാണ്. വിവരങ്ങൾക്ക്  0471-2347768, 9497281896

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-09-2024

sitelisthead