നൂതന ആശയങ്ങൾ വികസിപ്പിക്കാനും പ്രവർത്തികമാക്കുവാനും ആവശ്യമായ സാങ്കേതിക സാമ്പത്തിക സഹായങ്ങൾ നൽകാൻ കേരള ഡെവലപ്പ്‌മെന്റ്‌റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ നടപ്പാക്കുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിലേക്ക്    കോളേജ് തലത്തിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥി സംഘങ്ങൾക്ക് പ്രഗത്ഭരുടെ സഹായം, വിപണി വികസന പ്ലാൻ തയ്യാറാക്കാൻ മാർഗനിർദ്ദേശങ്ങൾ, പുത്തൻ സാങ്കേതിക വിദ്യകളിലുള്ള ജ്ഞാനം, ബൗദ്ധിക സ്വത്തവകാശ സഹായം, പ്രോട്ടോടൈപ്പ് മാതൃക വികസന സഹായം എന്നിവ വിവിധ ഘട്ടങ്ങളിലായി നൽകും. സംസ്ഥാനതലത്തിൽ വിജയികളാകുന്ന വൈ.ഐ.പി ടീമുകൾക്ക് പ്രൊജക്റ്റ് ചെയ്യാൻ ഫണ്ടും  ലഭ്യമാക്കും. രജിസ്റ്റർ ചെയ്യാനും മറ്റുവിവരങ്ങൾക്കും https://yip.kerala.gov.in/. ഫോൺ 0471-2737877.അവസാന തീയതി ഫെബ്രുവരി 25.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-02-2024

sitelisthead