അന്താരാഷ്ട്ര നാടകോത്സവത്തിന് മുന്നോടിയായി സ്കൂൾ ഓഫ് ഡ്രാമ, കേരള സംഗീത നാടക അക്കാദമി, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കേരള കലാമണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തൃശൂർ സ്കൂൾ ഓഫ്  ഡ്രാമ ആൻഡ് ഫെെനാർട്സിൽ ഫെബ്രുവരി 1 മുതൽ 5 വരെ നാടകാധ്യാപക ശാസ്ത്രത്തെ അധികരിച്ച് പ്രഥമ അന്താരാഷ്ട്ര ഫെസ്റ്റിവൽ ഓഫ് തിയറ്റർ സ്കൂൾസ് സംഘടിപ്പിക്കും.

രാജ്യത്തേയും വിദേശത്തേയും സർവകലാശാലകളിലെ അധ്യാപകരും വിദ്യാർഥികളും കേരളത്തിലെ വിവിധ നാടക സംഘങ്ങളിൽ നിന്ന് 10 നാടക പ്രവർത്തകരുമടക്കം 200പേർ പങ്കെടുക്കും. ഡോ. ജോൺ മത്തായി സെന്റർ കാമ്പസിലെ 10 വ്യത്യസ്ത കേന്ദ്രങ്ങളിലായി ശിൽപശാലകൾ, പാനൽ ചർച്ചകൾ, ഓപ്പൺ ഫോറം, പെഡഗോഗി, ഡെമോൺസ്ട്രേഷൻ എന്നിവക്ക് പുറമെ പങ്കെടുക്കുന്ന ഡ്രാമാ സ്കൂളുകളുടെ  നാടകാവതരണങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-01-2023

sitelisthead