സർക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാര പദ്ധതികളും പ്രചരിപ്പിക്കുന്നതിന് വിവര-പൊതുജന സമ്പർക്ക വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ഏപ്രിൽ 1 മുതൽ മേയ് 30 വരെ എന്റെ കേരളം 2023 പ്രദർശന വിപണന മേള സംഘടിപ്പിക്കും. ഓരോ ജില്ലയിലും ചുരുങ്ങിയത് 7 ദിവസം മേള സംഘടിപ്പിക്കും.
സർക്കാരിന്റെ നേട്ടങ്ങളും സംസ്ഥാനം രാജ്യത്തെ മികച്ച നിലവാരത്തിലെത്തിയതിന്റെ ചരിത്രവും നേടിയ അംഗീകാരങ്ങളും വിവിധ വകുപ്പുകളുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് എങ്ങനെ ഉപയുക്തമാകുന്നുവെന്ന് ചിത്രീകരിച്ചും ജനങ്ങളെ ആകർഷിക്കാൻ വിനോദ വാണിജ്യ പരിപാടികളും ഉൾപ്പെടുത്തിയാകും പ്രദർശനം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-03-2023