വനം -വന്യജീവി വകുപ്പ് കേരള ഫോറസ്റ്റ് ഭേദഗതി ബില്‍ സംബന്ധിച്ച് പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, നിയമജ്ഞര്‍ തുടങ്ങിയവര്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിനെ അറിയിക്കാനുള്ള തീയതി ജനുവരി 10 വരെ ദീര്‍ഘിപ്പിച്ചു. 2024 ഡിസംബര്‍ 31-വരെയായിരുന്നു നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി. നിര്‍ദ്ദേശങ്ങള്‍ വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ താഴെ പറയുന്ന ഔദ്യോഗിക വിലാസത്തിലോ ഇ-മെയില്‍ വിലാസത്തിലോ സമര്‍പ്പിക്കാവുന്നതാണ്. പ്രസിദ്ധീകരിച്ച ബില്‍ കേരള നിയമസഭയുടെ www.niyamasabha.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിലാസം.അഡീഷണല്‍ ചീഫ് സെക്രട്ടറി, വനം -വന്യജീവി വകുപ്പ്, റൂം നമ്പര്‍. 660, മൂന്നാം നില, സൗത്ത് ബ്ലോക്ക്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം -695001, Email id: prlsecy.forest@kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-01-2025