ഓൺലൈൻ വായ്പാ ആപ്പുകൾക്കെതിരെ ജാഗ്രത നിർദേശം നൽകി കേരള പൊലീസ്. അംഗീകൃതമല്ലാത്ത നിരവധി ലോൺ ആപ്പുകൾ വഴി തട്ടിപ്പുകൾ നടക്കുന്നുണ്ട്.

വായ്പ ആവശ്യപ്പെടുന്നവരിൽനിന്ന് പ്രോസസിങ് ഫീസ്, ടാക്സ് ഇനത്തിൽ പണം ആവശ്യപ്പെടും. ഈ തുക വായ്പാത്തുകയ്ക്കൊപ്പം തിരികെ നൽകുമെന്ന് വിശ്വസിപ്പിക്കും.ഇത്തരത്തിൽ വിശ്വാസ്യത നേടിയെടുത്തശേഷം ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിൽനിന്നും സ്വകാര്യചിത്രങ്ങളടക്കം ചോർത്തിയെടുക്കും. ഈ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കുകയും ഇത്‌ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്യും.  

സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഇത്തരം ലോൺ ആപ്പുകളിൽ നിന്നും വിട്ടുനിൽക്കണമെന്നും അംഗീകൃത ബാങ്കുകളിൽ നിന്ന് മാത്രം വായ്പയ്ക്ക് അപേക്ഷിക്കണമെന്നും കേരള പൊലീസ് അറിയിച്ചു.  സംശയകരമായ ലോൺ ആപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ സൈബർ ഹെൽപ്പ് ലൈൻ നമ്പരായ 1930ൽ ബന്ധപ്പെടണം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-04-2025

sitelisthead