പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷ തീയതിയും വേനൽക്കാല അവധിയും പ്രഖ്യാപിച്ചു. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ളാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 ന് ആരംഭിച്ച് ഏപ്രിൽ 2 ന് അവസാനിക്കും. ഏപ്രിൽ, മെയ് മാസങ്ങളിൽ മദ്ധ്യവേനലവധി ആയിരിയ്ക്കും. മെയ് 15 മുതൽ സ്‌കൂളുകൾ തുറക്കുന്നതിനാവശ്യമായ വൃത്തിയാക്കൽ നടപടികൾ ആരംഭിയ്ക്കും. സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും.
എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 31 ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ 22 ന് അവസാനിക്കും. പ്ലസ് വൺ/വി എച്ച് എസ് ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെയും നടക്കും.
അദ്ധ്യാപക പരീശീലനം മെയ്മാസം ആരംഭിയ്ക്കും. ആക്കാദമിക് കലണ്ടറും മെയ്മാസം പ്രസദ്ധീകരിയ്ക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-03-2022