കോവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ടവരുടെ വനിത ആശ്രിതര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് വായ്പ നൽകുന്ന വനിതാ വികസന കോർപറേഷന്റെ  പദ്ധതിയാണ് സ്‌മൈല്‍ കേരള. 18-55 പ്രായപരിധിയിലുള്ള 3 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരായിരിക്കണം അപേക്ഷകർ. 6 % പലിശ നിരക്കില്‍ ₹ 5 ലക്ഷം വരെ വസ്തു/ഉദ്യോഗസ്ഥ ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ നൽകുന്നത്. 

ഒരു ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 5 സെന്ററില്‍ കുറയാത്ത വസ്തുവിന്റെ അസല്‍ കരം അടച്ച രസീത് ജാമ്യമായി സ്വീകരിച്ചു വായ്പ നല്‍കും. ക്യത്യമായി തിരിച്ചടവ് നടത്തുന്നവര്‍ക്ക് വായ്പ തുകയുടെ 20 % അല്ലെങ്കില്‍ പരമാവധി ₹ ഒരു ലക്ഷം വരെ സബ്‌സിഡി നല്‍കും. വിവരങ്ങള്‍ക്കും അപേക്ഷയ്ക്കുമായി kswdc.org ലോ 9496015011/ 9496015008 -ലോ ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-06-2023

sitelisthead