കേരള ഐടി നയം 2023 ന്റെ കരട് കേരള ഐടി നയം, സർക്കാരിന്റെ പുതിയ ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ് – എക്സ്റ്റെൻഡഡ് റിയാലിറ്റി (AVGC-XR) നയം എന്നിവയുടെ കരട് പ്രസിദ്ധീകരിച്ചു.യഥാക്രമം https://avgcpolicy.startupmission.in , https://itpolicy.startupmission.in എന്നീ വെബ് ലിങ്കുകൾ സന്ദർശിച്ച് പൊതുജനങ്ങൾക്ക് കരട് നയങ്ങളിന്മേലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജനുവരി 31 വരെ സമർപ്പിക്കാം. ഇലക്ട്രോണിക്സും വിവരസാങ്കേതിക വിദ്യയും വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിലും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള വെബ് പേജിലേക്കുള്ള ലിങ്ക് ലഭ്യമാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-01-2024