തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും വ്യാപാര-വ്യവസായ- വാണിജ്യ സ്ഥാപനങ്ങളുടെ 2022-23 വർഷത്തെ ലൈസൻസ് പിഴയില്ലാതെ പുതുക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി. സിനിമ തിയറ്ററുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് തീരുമാനം ബാധകമാണ്. പ്രളയവും കോവിഡും ഉൾപ്പെടെ സൃഷ്ടിച്ച പ്രതിസന്ധികൾ പരിഗണിച്ചാണ് തീരുമാനം. 2018 മാർച്ച് മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിൽ യഥാസമയം ലൈസൻസ് പുതുക്കാൻ കഴിയാത്തവർക്ക് പിഴ ഒഴിവാക്കി, ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധിയും ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-09-2022

sitelisthead