സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒബിസി വിഭാഗം വിദ്യാർഥികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന കെടാവിളക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാർഗനിർദേശങ്ങൾ www.egrantz.kerala.gov.in, www.bcdd.kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം. അവസാന തീയതി ജനുവരി 20 .
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-01-2025