പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി നടപ്പാക്കുന്ന പ്രവാസി പുനരധിവാസ സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സംരംഭകരാകാൻ താത്പര്യമുള്ള 18 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

2 വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനു പരമാവധി ₹ 20 ലക്ഷം വരെ വായ്പ നൽകും. വായ്പയുടെ 15% ബാക്ക് എന്റഡ് സബ്‌സിഡി ആയും, തിരിച്ചടവ് വീഴ്ച കൂടാതെ നടത്തുന്ന സംരംഭകർക്ക് ആദ്യത്തെ 4 വർഷ കാലത്തേക്ക് 3% പലിശ സബ്‌സിഡിയായും നോർക്ക റൂട്ട്‌സ് അനുവദിക്കും. 

അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനമനുസരിച്ചാണ് വായ്പകൾ നൽകുക. ₹ 3.50 ലക്ഷം വരെ കുടുംബ വാർഷിക വരുമാനമുള്ള അപേക്ഷകർക്ക് ₹ 5 ലക്ഷവും, അതിനു മുകളിൽ ₹ 10 ലക്ഷം വരെ വരുമാനമുള്ള അപേക്ഷകർക്ക്  ₹ 10 ലക്ഷവും, ₹ 10 മുതൽ ₹ 15 ലക്ഷം വരെ വരുമാനമുള്ള അപേക്ഷകർക്ക് ₹ 20 ലക്ഷവുമാണ് പരമാവധി വായ്പ നൽകുക. തിരിച്ചടവ് കാലയളവ് 5 വർഷം. തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം.

അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ ജില്ല ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാർഷിക വരുമാനം, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പ് കൂടി ഉള്ളടക്കം ചെയ്യണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-05-2023

sitelisthead