ഹരിതവിദ്യാലയം ശുചിത്വ വിദ്യാലയം കാമ്പയിൻ
തദ്ദേശ സ്വയം ഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, വിവിധ യുവജന സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹായത്തോടെ മെയ് 27നകം സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന കാമ്പയിനാണ് ഹരിതവിദ്യാലയം ശുചിത്വ വിദ്യാലയം. മാലിന്യ നിർമാർജന തന്ത്രങ്ങൾ നടപ്പാക്കുക, ഊർജ-കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുക, ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുക, ഹരിത ഇടങ്ങൾ വർധിപ്പിക്കുക, ജലം സംരക്ഷിക്കുക, പാഠ്യപദ്ധതിയിൽ സുസ്ഥിരത സംയോജിപ്പിക്കുക എന്നിവയിലൂടെ വിദ്യാർഥികളെ പരിസ്ഥിതി ബോധമുള്ളവരാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കും.
പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾ സ്വീകരിക്കുന്നതിലൂടെ, സ്‌കൂളുകൾക്ക് ആരോഗ്യകരമായ പഠന അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും, പരിസ്ഥിതി പരിപാലനത്തിന്റെ പ്രാധാന്യം വിദ്യാർഥികളെ പഠിപ്പിക്കുന്നതിനും കാമ്പയിൻ സഹായകമാകും.
വലിച്ചെറിയൽ വിമുക്ത കാമ്പസ്
ജൂൺ 5ന് എല്ലാ വിദ്യാലയങ്ങളും 'വലിച്ചെറിയൽ വിമുക്ത കാമ്പസായി' പ്രഖ്യാപിക്കും. കാമ്പസിൽ ആവശ്യമില്ലാത്ത വസ്തുക്കൾ വലിച്ചെറിയുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും അതിന് കുട്ടികളെ സജ്ജമാക്കുകയുമാണ് ലക്ഷ്യം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-05-2023